ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി മേപ്പാടി പഞ്ചായത്തിന്റെ ഡിസിസിയിലേക്ക് കിടക്കകള്‍, തലയണകള്‍ ഭക്ഷണസാധനങ്ങള്‍ എന്നിവ നല്‍കി. 2 ലക്ഷത്തില്‍ പരം വിലമതിക്കുന്ന സാധനങ്ങളാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതായി കമ്പനി അതികൃതര്‍ നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് വൈസ് പ്രസിഡന്റ് റംല ഹംസ എന്നിവര്‍ ചേര്‍ന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി
എച്് എംഎല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ബെന്നിജോണ്‍,എബ്രഹാം തരകന്‍,ജോര്‍ജ് ഡേവിഡ്, ശിവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷോബി, വാര്‍ഡംഗങ്ങളായ അബ്ദുള്‍ അസീസ്, പി നാസര്‍,തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.