വൃക്കരോഗികള്‍ക്ക് സഹായഹസ്തവുമായി ഒരുമ സാംസ്‌കാരിക വേദി

0

കൂടോത്തുമ്മല്‍ പ്രദേശത്തെ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായാണ് ഒരുമ സാംസ്‌കാരികവേദി പിറവിയെടുത്തത്. പ്രദേശത്തെ സുനില്‍ എണ്ണായി എന്ന സാമുഹ്യപ്രവര്‍ത്തകനാണ് ഒരുമ സാംസ്‌കാരിക വേദിക്ക് നേതൃത്വം നല്‍കുന്നത്. ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒരുമ സാംസ്‌കാരിക വേദി നടത്തി കഴിഞ്ഞു. ഇത്തവണ 2 പേര്‍ക്കാണ് ഇവര്‍ സഹായം നല്‍കിയത്. രണ്ടു വൃക്കകളും തകരാറിലായ ചുണ്ട സ്വദേശി ദിലീപ്, വിഷ ജീവി കടിച്ച് രണ്ട് കാലുകളും മുറിച്ചു മാറ്റിയ വൃക്കരോഗിയായ കാവുമന്ദം സ്വദേശി സലീം എന്ന ചെറുപ്പക്കാര്‍ക്കാണ് ഇവരുടെ സഹായഹസ്തം ലഭിച്ചത്. എല്ലാവര്‍ഷവും ഒരുമ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കൂടോത്തുമ്മലില്‍ വെച്ച് ഓണാഘോഷപരിപാടികള്‍ നടത്താറുണ്ടായിരുന്നു. ഇത്തവണത്തെ ഓണം പ്രളയകെടുതിയിലായതിനാല്‍ ഈ പരിപാടികളെല്ലാം മാറ്റിവെച്ച് ആ ധനം ജീവകാരുണ്യ പ്രവര്‍ത്തത്തന ഫണ്ടിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൂടോത്തുമ്മലില്‍ വെച്ച് നടന്ന ജീവകാരുണ്യ പരിപാടിയില്‍ സര്‍വ്വമത സമ്മേളനം, ഗാനമേള, വടംവലി, തുടങ്ങിയവയും നടന്നു. ചടങ്ങ് ഒരുമ സാംസ്‌കാരിക വേദി പ്രസിഡന്റ് സുനില്‍ എണ്ണായി ഉദ്ഘാടനം ചെയ്തു., അജയ്കുമാര്‍ അദ്ധ്യക്ഷനായിരുന്നു, സുരേഷ് ബാബു , ദാസന്‍ കെല്ലിവയല്‍, സജീവ് കൊല്ലിവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!