യുവജന കണ്‍വെന്‍ഷന്‍ പന്തല്‍ കാല്‍ നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു

0

കത്തോലിക്ക സഭ യുവജന വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ മാനന്തവാടി രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങള്‍ നാലു ദിവസത്തെ പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും ആഘോഷത്തിനുമായി ഒത്തുചേരുന്നു. റോമില്‍ യുവജന സിനഡ് നടക്കുന്ന സമയത്ത് തെന്നയാണ് മാനന്തവാടിയിലെ ഗ്രേറ്റ് യുവജന കണ്‍വെന്‍ഷന്‍ എത് ശ്രദ്ധേയമാണ്. വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ക്രിസ്തുവിന്റെ സ്‌നേഹവും സന്തോഷവും ലോകത്തിന് മുഴുവന്‍ കൊടുക്കുവാന്‍ ക്രൈസ്തവ യുവജനങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി അണിനിരക്കും. കണ്‍വെന്‍ഷനോടനുബന്ധിച്ച് മാനന്തവാടി രൂപതയിലേയും മറ്റ് രൂപതയിലേയും യുവജനങ്ങള്‍ക്ക് വേണ്ടി ധ്യാനം മ്യൂസിക് ആരാധന എന്നിവ ഉണ്ടായിരിക്കും. മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളില്‍ വച്ച് നടക്കുന്ന കണ്‍വെന്‍ഷനുവേണ്ടി 200 അംഗ വോളണ്ടിയേഴ്‌സ് ഉള്‍പ്പെടുന്ന 24 കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു. കണ്‍വെന്‍ഷനുവേണ്ടി തയ്യാറാക്കുന്ന പന്തലിന്റെ കാല്‍ നാട്ട് കര്‍മ്മം മാനന്തവാടി രൂപത പ്രൊക്യുറേറ്റര്‍ ഫാ.ജില്‍സ കോക്കണ്ടത്തില്‍ നിര്‍വഹിച്ചു. കെ.സി.വൈ.എം രൂപതാ പ്രസിഡന്റ് ജിഷിന്‍ മുണ്ടയ്ക്കാതടത്തില്‍ അധ്യക്ഷത വഹിച്ചു. പയ്യമ്പള്ളി ഫൊറോന വികാരി ഫാ.ജോയി പുല്ലന്‍കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. യൂത്ത് മിനിസ്ട്രി വോളണ്ടിയേഴ്‌സ് അല്‍ജോസ് ടെര്‍മിന്‍, ലിന്‍ഷ മരിയ ഷാന്റി, സെന്റ് പാട്രിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബ്രദര്‍ എ.ജെ. ജോര്‍ജ്ജ്, മാനന്തവാടി ചാന്‍സിലര്‍ ഫാ. സജി നെടുങ്കല്ലേല്‍,സെക്രട്ടറി ഫാ.പ്രകാശ് വെട്ടിക്കല്‍, ഒണ്ടയങ്ങാടി വികാരി ഫാ.തോമസ് തൈക്കുന്നുംപുറം, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.പോള്‍ വാഴപ്പിള്ളി, മിഷ്യന്‍ ലീഗ് രൂപതാ ഡയറക്ടര്‍ ഫാ. ഷിജു ഐക്കരകാനായില്‍,സിയോന്‍ ഡയറക്ടര്‍ ഫാ.സോണി വാഴക്കാട്ട്, കെ.സി.വൈ.എം. പയ്യമ്പള്ളി ജോണി കല്ലുപുര, ജീസസ് യൂത്ത് ഡയറക്ടര്‍ ഫാ. ജെയ്‌മോന്‍ കളമ്പുകാട്ട്, കെ.സി.വൈ.എം.ഡയറക്ടര്‍ ഫാ.റോബിന്‍ പടിഞ്ഞാറയില്‍, യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ.ലാല്‍ ജേക്കബ് പൈനുങ്കല്‍,യൂത്ത് മിനിസ്ട്രി ആനിമേറ്റേഴ്‌സ് സി. ആന്‍സി സി.എം.സി, സി.നോയല്‍ എസ്.എ.ബി.എസ്, സെക്രട്ടറി സി. ലിന്‍സി എസ്.സി.വി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!