വെളളമുണ്ടയില്‍ അധിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയും ആദിവാസി കോളനികളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് വൈകുന്നേരം 5 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള പഞ്ചായത്തില്‍ അത്തരം നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു