തമിഴ്‌നാട്ടുകാര്‍ക്കുള്ള സൗജന്യ കോവിഡ് ചികിത്സ ഡി.എം.വിംസിലും

0

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ച സൗജന്യ കോവിഡ് ചികിത്സാ പദ്ധതിയായ സി എം ചിസ് ന്റെ നടത്തിപ്പിനായി ഡി എം വിംസിനെ തെരഞ്ഞെടുത്തു.അതിര്‍ത്തി പ്രദേശങ്ങളായ പന്തല്ലൂര്‍, ചേരമ്പാടി, ഉപ്പട്ടി,  ദേവാല, ഗൂഡല്ലൂര്‍, നാടുകാണി തുടങ്ങിയ ഒരുപാട് പ്രദേശങ്ങളിലെ സാധാരണക്കാരായ കോവിഡ് രോഗികള്‍ക്ക് ഈ തീരുമാനം വളരെ ആശ്വാസകരമായിരിക്കും.നിലവില്‍ ഇവിടുത്തുകാര്‍ക്ക് തൃതീയ മേഖലയിലെ ചികിത്സകള്‍ക്കായി  കോയമ്പത്തൂര്‍ പോലുള്ള വിദൂര സ്ഥലങ്ങളെയാണ്  ആശ്രയിക്കുന്നത്.

ഒരു കുടുംബത്തിന് വര്‍ഷം ആളുകളുടെ എണ്ണം പരിധിയില്ലാതെ 5 ലക്ഷം രൂപ വരെയുള്ള ചികിത്സകള്‍ ലഭിക്കും. തമിഴ്‌നാട്ടിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ചികിത്സകളും സൗജന്യമാണെങ്കിലും സ്വകാര്യ മേഖലയെ കൂടി കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്നത് ആരോഗ്യ മേഖലയിലെ സംസ്ഥാനത്തിന്റെ വളര്‍ച്ച ത്വരിതത്തിലാക്കും. കേരള ജനതയ്‌ക്കൊപ്പം നീലഗിരിയിലെ ആളുകള്‍ക്കും ഉയര്‍ന്ന നിലയിലുള്ള ചികിത്സകള്‍ ലഭ്യമാകണമെന്ന ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ ആഗ്രഹസഫലീകരണമാണ് ഈ തീരുമാനം.തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി സുബ്രമണ്യന്റെ പ്രത്യേക ഇടപെടലുകളുടെ ഫലമായാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. വനം വകുപ്പ് മന്ത്രി കെ. രാമചന്ദ്രന്‍, ഗൂഡല്ലൂര്‍ എം എല്‍ എ പൊന്‍ ജയശീലന്‍, മുന്‍ എം എല്‍ എ എം. തിരാവിഡ മണി, പൊതു പ്രവര്‍ത്തകന്‍ മോഹന്‍ മേഫീല്‍ഡ് എന്നിവരുടെ നിതാന്തപരിശ്രമം ഇതിനു പിന്നിലുണ്ടായിരുന്നു.ഡി എം വിംസില്‍ സി എം ചിസ്സിന് വേണ്ടി പ്രത്യേകമായി ഡസ്‌ക് ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8111881067, 9626944223 എന്നീ നമ്പറുകളില്‍ വിളിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!