പുല്‍പ്പള്ളി മേഖല കണ്ടെയ്ന്‍മെന്റ് സോണായതോടെ അനധികൃത മദ്യവില്‍പ്പന വ്യാപകമാകുന്നു.എക്‌സൈസ്,പോലീസ് ഉള്‍പ്പെടെയുള്ളവരുടെ പരിശോധന അതിര്‍ത്തി മേഖലയില്‍ കര്‍ശനമായി തുടരുമ്പോഴും അനധികൃത മദ്യവില്‍പന വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.കണ്ടെയ്ന്‍മെന്റ് സോണില്‍ മദ്യവില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് മേഖലയില്‍ വാറ്റ് ചാരായ നിര്‍മാണ കേന്ദ്രങ്ങള്‍ വ്യാപകമായി പെരുകുന്നത്. എക്‌സൈസ് വകുപ്പിന്റെ അന്വേഷണം ഊര്‍ജിതമാണെങ്കിലും ആളൊഴിഞ്ഞ തോട്ടങ്ങളും പുഴയോരങ്ങളും ചാരായ നിര്‍മാണ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ വാറ്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി കാലങ്ങളിലാണ് കച്ചവടം ഇടനിലക്കാര്‍ മുഖേനയാണ് ആവശ്യക്കാര്‍ക്ക് വീടുകളില്‍ മദ്യം എത്തിച്ചു നല്‍കുന്നത്. ഒരു ലിറ്റര്‍ ചാരായണത്തിന് 1600 മുതല്‍ 2000 രൂപ വരെ ഈടാക്കുന്നുണ്ട് ഇതിനു പുറമെ അധികൃതരുടെ പരിശോധനയെ ഭയന്ന് പണം വാങ്ങുന്നവര്‍ പലപ്പോഴും നേരിട്ട് മദ്യം കൈമാറില്ല. പകരം നിശ്ചിയ സ്ഥലത്ത് വെച്ചിട്ടുണ്ടെന്നും അവിടെ പോയി എടുത്ത് സമീപകാലത്ത് മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എക്‌സൈസ് വ്യാപകമായി വാഷും ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിരുന്നു.പലതും പിടിക്കപ്പെട്ടത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ചാരായ വില്‍പന സംഘംങ്ങള്‍ക്കിടയില്‍ തന്നെയാണ് ഇത്തരത്തില്‍ വിവരം ഒറ്റികൊടുക്കുന്നതും.കേരളത്തില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുന്ന വിവരം അറിഞ്ഞാല്‍ ഇവര്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള മദ്യവും കബനി കടത്തി കേരളത്തിലേയ്ക്ക് എത്തുന്നുണ്ട്. സന്ധ്യമയങ്ങുന്നതോടെ അന്വഷണ ഉദ്യോഗസ്ഥരുടെയും മറ്റും ശ്രദ്ധ അതിര്‍ത്തി പ്രദേശ ണളില്‍ ഇല്ലാത്തതാണ് ചാരായ കടത്തുകാര്‍ക്ക് സഹായകരമാകുന്നത്. ഇതിനു ശാശ്വത പരിഹരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം