മാനന്തവാടി മാര്‍ക്കറ്റിംഗ് സൊസൈറ്റി പുതിയ ഭാരവാഹികള്‍
മാനന്തവാടി മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റായി കോണ്‍ഗ്രസിലെ എ പ്രഭാകരന്‍ മാസ്റ്ററെയും വൈസ് പ്രസിഡന്റായി ലീഗിലെ കടവത്ത് മുഹമ്മദിനെയും തിരഞ്ഞെടുത്തു. പ്രഭാകരന്‍ മൂന്നാം തവണയാണ് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റാവുന്നത്. നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. കടവത്ത് മുഹമ്മദ് മൂന്നാം തവണയാണ് വൈസ് പ്രസിഡന്റ് ആവുന്നത്. നിലവില്‍ മാനന്തവാടി നഗരസഭയിലെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ്. മാര്‍ക്കറ്റിംഗ് സൊസൈറ്റി ഭരണം തുടര്‍ച്ചയായി യു.ഡി.എഫിന്റെ കൈകളിലാണ്.