തിടങ്ങഴിയിലെ കൂട്ട ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്ത വ്യക്തി റിമാന്‍ഡില്‍
തിടങ്ങഴിയിലെ കൂട്ട ആത്മഹത്യാ സംഭവത്തില്‍ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയെ റിമാന്‍ഡ് ചെയ്തു. തിടങ്ങഴി ദേവകിമന്ദിരത്തില്‍ കുട്ടന്‍ എന്ന നാരായണന്‍(60)നെ കഴിഞ്ഞ ദിവസം ആത്മഹത്യ പ്രേരണാക്കുറ്റത്തിന് തലപ്പുഴ എസ്.ഐ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. തിടങ്ങഴി തോപ്പില്‍ വിനോദ്, ഭാര്യ മിനി, മക്കളായ അനുശ്രീ, അഭിനവ് എന്നിവരാണ് തൂങ്ങി മരിച്ചത്. വിനോദിന്റെ പാന്റിസിന്റെ ബെല്‍റ്റില്‍ തിരുകിയ നിലയില്‍ ഏഴ് കത്തുകള്‍ കണ്ടെത്തിയിരുന്നു. തങ്ങളുടെ കൂട്ട മരണത്തിന് ഉത്തരവാദി അയല്‍വാസിയായ നാരായണനാണെന്ന് വിനോദും ഭാര്യയും കത്തുകളില്‍ എഴുതിയിരുന്നു.