വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തുക കൈമാറി. ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്ന് 10 ലക്ഷം രൂപയും, ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വിഹിതം 178360 രൂപയുമുള്‍പ്പെടെ 1178360 രൂപയാണ് നല്‍കിയത്.10 ലക്ഷം രൂപയുടെ ചെക്കും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വിഹിതത്തിനുള്ള സമ്മത പത്രവും മാനന്തവാടി എം.എല്‍ എ ഒ. ആര്‍ കേളുവിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി കൈമാറി.
മുഴുവന്‍ ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സഹകരണം ഉറപ്പുവരുത്തിയ മാനന്തവാടി ബ്ലോക്കിന്റെ നടപടി അഭിനന്ദനാര്‍ഹമെന്ന് ബഹു.എം.എല്‍.എ അഭിപ്രായപ്പെട്ടു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ലളിതമായ ചടങ്ങില്‍ വെച്ചാണ് തുക കൈമാറിയത്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ ജോയ്‌സി ഷാജു, കെ.വി വിജോള്‍, ഡിവിഷന്‍ മെമ്പര്‍മാരായ പി.ചന്ദ്രന്‍, പി.കെ അമീന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാബു കെ മാര്‍ക്കോസ്, അനില്‍കുമാര്‍.എന്‍ എന്നിവര്‍ സംസാരിച്ചു.