കര്‍ഷകരെ സഹായിക്കാന്‍ പച്ചക്കറി സംഭരണവും ഹെല്‍പ്പ് ഡെസ്‌കും

0

ലോക് ഡൗണ്‍ കാലത്ത് വിളവെടുത്ത് വില്‍പ്പന നടത്താനാകാതെ പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് ബത്തേരി അമ്മായിപ്പാലത്ത് ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി സംഭരണവും ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു.ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ 7510704073.

ലോക് ഡൗണ്‍ കാലത്ത് വിളവെടുത്ത് വില്‍പ്പന നടത്താനാകാതെ പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാനായാണ് ജില്ലയില്‍ കൃഷി വകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന വില നിശ്ചയിച്ച 16 ഇനം പഴം, പച്ചക്കറി ഉത്പ്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് ഹോര്‍ട്ടി കോര്‍പ്പിനോ, ജില്ലയിലെ മറ്റ് സംഭരണ എജന്‍സികള്‍ക്കും നല്‍കാം. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റ് ഉത്പ്പന്നങ്ങള്‍ ഹോര്‍ട്ടി കോര്‍പ്പിന് നേരിട്ട്, അമ്മായിപ്പാലത്തെ ഗ്രാമിണ കാര്‍ഷിക മെത്ത വിതരണ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് നല്‍കാവുന്നതാണ്. ഹോര്‍ട്ടി കോര്‍പ്പ് അമ്മായിപ്പാലത്തെ ജില്ലാ ഓഫിസിലാണ് പച്ചക്കറി ഉത്പ്പന്നങ്ങള്‍ സംഭരിക്കുക. ഹോര്‍ട്ടി കോര്‍പ്പിന്റെ സംഭരണ ചുമതല ജില്ലാ മാനേജര്‍ക്കാണ് നല്‍കിയിരിക്കുന്നത്. പച്ചക്കറി ഉത്പന്നങ്ങളുടെ സംഭരണവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ സംശയ നിവാരണത്തിന് 7510704073 എന്ന നമ്പറില്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനവും അമ്മായിപ്പാലത്തെ ഹോര്‍ട്ടി കോര്‍പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രത്തില്‍ ആരംഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!