ലോക്ഡൗണ്‍ സാഹചര്യത്തില്‍ വ്യാപാരമേഖലയിലെ ക്രമക്കേടുകള്‍ തടയുന്നതിനും പൊതുജനങ്ങളെ പരാതി പരിഹാരത്തിനുമായി ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. വ്യാപാര മേഖലയിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 8281698117 , 8281698118 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഉത്തരമേഖല ജോയിന്റ് കണ്‍ട്രോളര്‍ രാജേഷ് സാം അറിയിച്ചു.