ആദിവാസി വിഭാഗത്തില്‍ കൊവിഡ്  വര്‍ധന 

0

ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25 ഉം ആദിവാസി കോളനികളാണ്.ചുള്ളിയോട് മാത്രം ഇന്നലെ പരിശോധിച്ച 110 പേരില്‍ 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.തൊണ്ടര്‍നാട്, വെള്ളമുണ്ട, നൂല്‍പ്പുഴ, പനമരം അമ്പലവയല്‍ പഞ്ചായത്തുകളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്.

ഇതോടെ പട്ടികവര്‍ഗ വകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ കോളനികളില്‍ പരിശോധന നടത്തി രോഗികളെ കണ്ടെത്തുകയാണ് ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍.ഒരാഴ്ച മുമ്പു വരെ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായിരുന്നു ആദിവാസികള്‍ക്കിടയില്‍ ഏറ്റവും അധികം രോഗവ്യാപനം. വിവിധ വകുപ്പുകളുടെ തീവ്രശ്രമത്തിനൊടുവില്‍ ഇവിടങ്ങളില്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറക്കാന്‍ കഴിഞ്ഞു. അപ്പോഴേക്കും രോഗികളുടെ എണ്ണം കൂടി.

Leave A Reply

Your email address will not be published.

error: Content is protected !!