പ്രളയം തകർത്ത ചായക്കട പുനർ നിർമ്മിച്ച് NSS വിദ്യാർത്ഥികൾ

0

പ്രളയം തകർത്ത ചായക്കട പുനർ നിർമ്മിച്ച് NSS വിദ്യാർത്ഥികൾ . മഹാപ്രളയത്തിൽ നശിച്ചു പോയ കോട്ടത്തറ ടൗണിലെ ഉസ്മാന്റെ ചായക്കട പുനർ നിർമ്മിച്ച് സുൽത്താൻ ബത്തേരി ഗവ. സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിലെ NSS വിദ്യാർത്ഥികളും കോട്ടത്തറ വ്യാപാരി വ്യവസായി ഏകോപന സമിതിയും മാതൃകയായി . ഉസ്മാന്റെ ഏക വരുമാനമായിരുന്ന ചായക്കട തകർന്നു പോയത് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികൾ അധ്യാപകരും പി.ടി.എ യുമായി ആലോചിച്ച് ചായക്കട പുനർ നിർമ്മിച്ചു കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ 1996-98 ലെ ഹോസ്റ്റൽ ബാച്ചും കോയമ്പത്തൂർ കുമാരഗുരു കോളേജ് ഓഫ് ടെക്നോളജിയിലെ 1998 എം സി എ ബാച്ചും വിദ്യാർത്ഥികൾക്ക് സഹായവുമായി എത്തി . കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയും സഹകരിക്കാൻ തയ്യാറായി എത്തിയതോടെ കാര്യങ്ങൾ വേഗത്തിലായി . ഒരാഴ്ച കൊണ്ട് പണി തീർത്ത് ചായക്കട ഉസ്മാന് കൈമാറി . ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ ഹൈദ്രോസ് കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രീത മനോജ് അധ്യക്ഷത വഹിച്ചു . സർവ്വജന ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എ കെ കരുണാകരൻ താക്കോൽ ദാനം നിർവ്വഹിച്ചു . എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നവീൻ പോൾ , അബൂട്ടി മാഷ് , ശോഭനാ കുമാരി , പി. സി. മൊയ്തു , ശിവശങ്കരൻ , പി കെ മൊയ്തു , വാസുദേവൻ , മാസ്റ്റർ നുഫൈൽ തുടങ്ങിയവർ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!