ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിച്ച് കോവിഡ് രോഗി പൊതുനിരത്തില്‍
ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ പുറത്തിറങ്ങിയ കൊവിഡ് രോഗിയെ പോലീസ് കയ്യോടെ പിടിച്ചു. വയനാട് പനമരത്താണ് സംഭവം.കോവിഡ് സ്ഥിരീകരിച്ചിട്ടും പുറത്തിറങ്ങി ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുകയായിരുന്ന കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.
പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പൊലീസ് താഴെമുണ്ട സ്വദേശിയുടെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ വീട്ടില്‍ ഇല്ലായിരുന്നു. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായ മറുപടിയാണ് ബന്ധുക്കള്‍ നല്‍കിയത്. തുടര്‍ന്ന് രോഗിയെ ഫോണില്‍ വിളിച്ചപ്പോള്‍ പരിശോധനയ്ക്ക് പുറത്തു പോയിരിക്കുകയാണ് എന്നായിരുന്നു മറുപടി.സംശയം തോന്നിയ പോലീസ് നടത്തിയ തിരച്ചിലിലാണ് പൊതുനിരത്തില്‍ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നത് കണ്ടെത്തിയത്. ലോക്ഡൗണ്‍ ലംഘിച്ച് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.