കനത്ത മഴയിലും കാറ്റിലും പാതയോരത്തെ വന്‍മരം കടപുഴകി വീണ് നാശനഷ്ടം.ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിന് മുന്നില്‍ സുല്‍ത്താന്‍ബത്തേരി പുല്‍പ്പള്ളി പാതയോരത്തെ മരം വീണാണ് സമീപത്ത് താമസിക്കുന്ന പഴയപുരയില്‍ ബോബി സെബാസ്റ്റ്യന്റെ വീടിന്റെ, മതിലും, ഗെയ്റ്റും, കൃഷിയും നശിച്ചത്.ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.
വയനാട് വന്യജീവി സങ്കേതം മേധാവിയുടെ ഒഫീസിനു മുന്നിലായി സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി പാതയോരത്തുണ്ടായിരുന്ന വന്‍ മരമാണ് ഇന്ന് പുലര്‍ച്ചെ കടപുഴകി വീണ് നാശനഷ്ട്ടമുണ്ടായത്. കനത്ത കാറ്റിലും മഴയിലും കടപുഴകിയ മരം സമിപവാസിയായ പഴയപുരയില്‍ ബോബി സെബാസ്റ്റ്യന്റെ പുരയിടത്തിന്റെ മതിലും, ഗെയിറ്റും തകര്‍ത്തു. കൂടാതെ മരം വീണ് ഇദ്ദേഹത്തിന്റെ കൃഷിയും നശിച്ചു. കൂടാതെ വൈദ്യുതി പോസ്റ്റുകള്‍ തകരുകയും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുകയും ചെയ്തു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ച് മാറ്റിയത്.
സംഭവത്തെ തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ ടി കെ രമേഷ്, ഡിവിഷന്‍ കൗണ്‍സിലര്‍ പികെ സുമതി തുടങ്ങിയവര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. മരംവീണതുവഴി വന്‍ സാമ്പത്തിക നഷ്ടമാണ് ബോബിക്ക് ഉണ്ടായിരിക്കുന്നത്. ഈ ഭാഗത്ത് അപകട ഭിഷിണിയായി അനവധി മരങ്ങളാണ് പാതയോരത്ത് നില്‍ക്കുന്നത്. ഇത് മുറിച്ച് മാറ്റണമെന്ന ആവശ്യം പ്രദേശവാസികള്‍ ഉന്നയിച്ചിട്ടും നടപടിയില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം ഈ ഭാഗത്ത് തന്നെ അപകട ഭീഷണിയായി നിന്നിരുന്ന മറ്റ് രണ്ട് മരങ്ങളും അപകടത്തെ തുടര്‍ന്ന് വനം വകുപ്പ് ഇടപ്പെട്ട് മുറിച്ചു മാറ്റി