വാര്‍ത്ത അടിസ്ഥാനരഹിതം: മാനന്തവാടി നഗരസഭ ഭരണ സമിതി.
കൊവിഡ് രോഗികള്‍ക്ക് ഡൊമിസിലറി സെന്ററില്‍ മതിയായ സൗകര്യങ്ങള്‍ ലഭിച്ചില്ല എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മാനന്തവാടി നഗരസഭ ഭരണ സമിതി.വാര്‍ത്ത രാഷ്ട്രീയ ആരോപണമാണെന്നും മെഡിക്കല്‍ ഓഫീസറുടെ പോലും അനുമതിയില്ലാതെ വാര്‍ഡ് കൗണ്‍സിലര്‍ രോഗികളെ സെന്ററില്‍ പ്രവേശിപ്പിച്ചതെന്നും ഭരണ സമിതി. മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ടാമതൊരു സെന്റര്‍ കൂടി ഒരുക്കിയതായും ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാണ് മാനന്തവാടി നഗരസഭയില്‍ നടന്നു വരുന്നത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍ട്രോള്‍ റൂം ചെറ്റപ്പാലം സെന്റ് പാട്രിക്‌സ് സ്‌ക്കൂളില്‍ 65 പേര്‍ക്കുള്ള ഡൊമിസിലറി കെയര്‍ സെന്ററും പ്രവര്‍ത്തിച്ചു വരുന്നു. ഈ സെന്ററിലേക്കാണ് ഇന്നലെ വരടിമൂല കോളനിയിലെ 18 കൊവിഡ് രോഗികളെ വാര്‍ഡ് കൗണ്‍സിലറുടെ തീരുമാനപ്രകാരം എത്തിക്കുന്നത്. സ്ഥല സൗകര്യങ്ങള്‍ പരിമിതമാണെന്ന് രോഗികളെ ബോധ്യപ്പെടുത്തുകയും ഒരു രാത്രി മാത്രം ഇവിടെ കഴിയണമെന്നും വെള്ളിയാഴ്ച രാവിലെ തന്നെ മറ്റ് സൗകര്യങ്ങള്‍ ഒരുക്കുമെന്നും പറഞ്ഞാണ് രോഗികളെ സെന്ററില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇന്ന് രാവിലെ അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ് കൗണ്‍സിലറും പ്രതിപക്ഷവും ചെയ്തതെന്നും ഭരണ സമിതി പറഞ്ഞു.ഇന്ന് മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ മറ്റൊരു സെന്റര്‍ കൂടി ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാരില്‍ നിന്നും അനുവദിച്ചു കിട്ടിയ 30 ലക്ഷം രൂപ കൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക്കയും സെന്ററുകളില്‍ വേണ്ട സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ഭരണ സമിതി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രക്‌നവല്ലി, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പി.വി. ജോര്‍ജ്, മാര്‍ഗ്ഗര്‍റ്റ് തോമസ്, നഗരസഭ ആ സൂത്രണ സമിതി ഉപാധ്യക്ഷന്‍ ജേക്കബ് സൊബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.