കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാ പ്രവര്‍ത്തനവുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ. കൊവിഡ് കണ്‍ട്രോള്‍സെല്‍, റസ്‌ക്യൂ ടീം അടക്കം രൂപം നല്‍കിയാണ് നഗരസഭയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തനം.ഇതിനുപുറമെ കൊവിഡ് രോഗികളുടെ മാനസിക സമ്മര്‍ദ്ധം കുറക്കുന്നതിനായി ശ്രേയസ്സുമായി സഹകരിച്ച് കൗണ്‍സിലിംഗ് സെല്ലും ആരംഭിച്ചു.
സെന്റ്മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൊവിഡ് രേഗികള്‍ക്കായി സിഎഫ്എല്‍റ്റിസി ആരംഭിക്കുകയും ഇവിടങ്ങളിലെ പ്രവര്‍ത്തനം ക്രോഡീകരിക്കാന്‍ അധ്യാപകരെയും ചുമതലപ്പെടുത്തി. നഗരസഭ ടൗണ്‍ഹാളിലാണ് കൊവിഡ് പ്രതിരോധ സംവിധാനങ്ങളുടെ ക്രോഡീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനുപുറമെ 35 ഡിവിഷനിലും ചെന്നെത്തുന്ന തരത്തില്‍ റസ്‌ക്യൂ ടീമിന് രൂപം നല്‍കിയിട്ടുണ്ട് നഗരസഭ. ദീര്‍ഘദൂര ദൂരയാത്രക്കാര്‍ക്കായി സ്നേഹതണല്‍ എന്നപേരില്‍ ഭക്ഷണവും നഗരസഭ ഒരുക്കിയിട്ടുണ്ട്