പെരിക്കല്ലുരിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ കോവിഡ് കെയര്‍ സെന്റര്‍ സജ്ജമാക്കി. പഞ്ചായത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹോസ്റ്റല്‍ ഏറ്റെടുത്ത് സൗകര്യപ്രദമാക്കാന്‍ തീരുമാനിച്ചത്.വലിയ 5 ഹാളുകളടക്കം എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടത്തില്‍ 200 രോഗികള്‍ക്ക് താമസമൊരുക്കാനാവും.കെട്ടിടം ഡോമിസിലറി കെയര്‍ സെന്ററാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍ അറിയിച്ചു.
പഞ്ചായത്തിന്റെ അപേക്ഷ പരിഗണിച്ച് കലക്ടര്‍ ഡോ.അദീല അബ്ദുല്ല സ്ഥലം സന്ദര്‍ശിച്ച് കെട്ടിടത്തിലേക്ക് വൈദ്യുതിയും വെളിച്ചവുമെത്തിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ ഈ ജോലികള്‍ പൂര്‍ത്തികരിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയത് 600 മീറ്റര്‍ അകലെ നിന്നു പൈപ്പ് ലൈനും 500 മീറ്റര്‍ അകലെ നിന്ന് ത്രീ ഫേസ് ലൈനും നിര്‍മിച്ചു. കെട്ടിടത്തിലേക്കാവശ്യമായ കട്ടിലുകള്‍, മരുന്ന്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും ഉടന്‍ ഒരുക്കും.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സേവനാംഗങ്ങള്‍ക്കും ആരോഗ്യ സുരക്ഷാ ഉപകരങ്ങള്‍ ലഭ്യമാക്കാനും നടപടി സ്വീകരിച്ചു . കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഹെല്‍പ് ഡെസ്‌കും തയാറാക്കി. പൊതുജനങ്ങള്‍ക്ക് വാതില്‍പ്പടി സേവനങ്ങള്‍ക്ക് സംവിധാനമൊരുക്കിയതായും പ്രസിഡന്റ് അറിയിച്ചു.