കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തിലായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. മാനന്തവാടി എരുമത്തെരുവ് മീൻ മാർക്കറ്റിൽ മത്സ്യ വിപണനവുമായി ജോലി ചെയ്തു വരുന്ന വ്യക്തികൾക്കിടയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പനമരം കെ എസ് ഇ ബി ഓഫീസിൽ മെയ് 9 വരെ ജോലി ചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാനന്തവാടി ഗാന്ധി പാർക്കിൽ എം.ഡി.എം പച്ചക്കറിയിൽ മെയ് 5 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്. കൽപ്പറ്റ അമ്പിലേരി കൊച്ചുപുരത്തിൽ ഹൗസില്‍ നടന്ന മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മണ്ടാട് മുട്ടിലിൽ ഏപ്രിൽ 30 ന് നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ടും കേസുകൾ വരുന്നുണ്ട്.
മെയ് 7 വരെ കൽപ്പറ്റ കെ.എസ് എഫ്. ഇ ബ്രാഞ്ചിൽ ജോലി ചെയ്ത വ്യക്തി, മെയ് 8 വരെ കണിയാമ്പറ്റ എടക്കമ്പം എ.ജെ സ്‌റ്റോഴ്സ് ജോലി ചെയ്ത വ്യക്തി, മൂലങ്കാവ് മിൽമ സൊസൈറ്റിയിൽ മെയ് 7 വരെ ജോലി ചെയ്ത വ്യക്തി എന്നിവർ പോസിറ്റീവായിട്ടുണ്ട്. കൽപ്പറ്റ ടി പി ടൈൽസ് ഷോപ്പിൽ ജോലി ചെയ്തു വരുന്ന വ്യക്തികൾക്കിടയിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാനന്തവാടി വരടിമൂല കോളനി, കരിമ്പലമൂല കോളനി, മല്ലിശ്ശേരി കുന്ന് കോളനി, മാനന്തവാടി പാട്ടവയൽ കോളനി, ആലിഞ്ചോട് കോളനി, കരിങ്കണിക്കുന്ന് 4 സെന്റ് കോളനി, മുള്ളൻകൊല്ലി പാതിരി കോളനി എന്നിവിടങ്ങളിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവരുമായി സമ്പർക്കമുള്ളവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു.