ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ശുചീകരിച്ചു
വയനാട് മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് തുടങ്ങാനിരിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ശുചീകരിച്ചു.. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ പി വി എസ് മൂസയുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ ഷബീര്‍ സൂഫി, റംഷീദ്. പി.എം, ഹക്കീം. പി.എച്ച്, ഷെരീഫ്, ബഷീര്‍, മുസ്തഫ, ജാസിര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സിഎഫ്എല്‍റ്റിസി കഴുകി അണുവിമുക്തമാക്കിയത്.