ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അന്തര്‍സംസ്ഥാന, ജില്ലാ അതിര്‍ത്തി റോഡുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കളക്ടര്‍ ഡോ അദീല അബ്ദുള്ളപൊലീസിന് നിര്‍ദേശം നല്‍കി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.
. ചികിത്സ, കൊവിഡ് വാക്‌സിനേഷന്‍, തീവണ്ടി ,വിമാനയാത്രക്കാര്‍,അവശ്യസാധനങ്ങള്‍ വാങ്ങല്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ