സഫാരി പാര്‍ക്കിലെ രണ്ട് സിംഹങ്ങള്‍ക്ക് കോവിഡ്

0

ഉത്തര്‍ പ്രദേശിലെ ഇറ്റാവാ സഫാരി പാര്‍ക്കിലെ രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒമ്പതും വയസ് പ്രായമുള്ള ഏഷ്യന്‍ ഇനത്തില്‍പ്പെട്ട സിംഹങ്ങള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന 8 സിംഹങ്ങള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് യുപിയിലെ സിംഹങ്ങള്‍ക്ക് രോഗം സ്ഥീരികരിച്ചത്.

14 സിംഹങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് 2 പെണ്‍ സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരിക്കരിക്കുകയായിരുന്നു.

നിലവില്‍ മറ്റ് മൃഗങ്ങളില്‍ നിന്നും ഇവയെ മാറ്റി പാര്‍പ്പിച്ചിരിക്കുകായണെന്ന് സഫാരി പാര്‍ക്ക് ഡയറക്ടര്‍ അറിയിച്ചു. മറ്റു ജോലിക്കാരിലേക്ക് അ,സുഖം പകരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!