കൊവിഡ് :പൊലീസിനെ സഹായിക്കാന്‍  കേരള സിവില്‍ ഡിഫന്‍സ് പോലീസും.

0

ജില്ലയിലെ കോവിഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും ബോധവല്‍ക്കരണത്തിനുമായി പോലീസിനെ സഹായിച്ച് മാതൃകയാവുകയാണ് കേരള സിവില്‍ ഡിഫന്‍സ് പോലീസ്. അതാത് ജില്ലാ കളക്ടര്‍മാരായിരിക്കും സേനയുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുക. ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരായും പ്രവര്‍ത്തിക്കും. സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സംസ്ഥാന തല പരിശീലനങ്ങള്‍  സിവില്‍ ഡിഫന്‍സ് അക്കാദമിയില്‍ വെച്ച് നല്‍കിയതിന് ശേഷമാണ് ഇവര്‍ സേവനത്തിനിറങ്ങുന്നത്.

കേരളാ ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ തന്നെയാണ് ഹോം ഗാര്‍ഡ്‌സിന്റേയും സിവില്‍ ഡിഫന്‍സിന്റേയും മേധാവി.പ്രകൃതിദുരന്തങ്ങള്‍ നേരിടുമ്പോഴും കോവിഡ് പ്രതിസന്ധിക്ക് പോലീസിനൊപ്പം നില്‍ക്കുവാനും ഡിഫന്‍സ് പോലീസ്  മുഴുവന്‍ സമയവും സന്നിദ്ധരായിരിക്കും.ഈ കോവിഡ് കാലത്ത്  പോലീസിനെ സഹായിക്കുന്നതിനോടൊപ്പം തന്നെ കോവിഡ് ബാധിതരായവരെ സഹായിക്കുവാനും ഇവര്‍ മുന്‍പന്തിയിലാണ് .
അത് കൊണ്ട് തന്നെ ഇവരുടെ മികച്ച പ്രവര്‍ത്തനം തന്നെയാണ് ഏവര്‍ക്കുമിടയില്‍ ശ്രദ്ധേയമാകുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!