രാജ്യത്ത് വീണ്ടും നാല് ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; 3,915 മരണം
രാജ്യത്ത് ആശങ്കയായി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. നാല് ലക്ഷത്തിലധികം പേര്‍ക്ക് ഇന്നും രോഗം സ്ഥിരീകരിച്ചു. മൂവായിരത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കൊവിഡ് കണക്ക് നാല് ലക്ഷം കടക്കുന്നത്. 3,915 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 36,45,165 പേരാണ്.
രാജ്യത്ത് ഇതുവരെ 2,14,91,598 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,76,12,351 പേര്‍ കൊവിഡ് മുക്തരായി. ആകെ കൊവിഡ് മരണം 2,34,083 ആയി. 16,49,73,058 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.