കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തിലായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. മാനന്തവാടി വാര്‍ഡ് 22 ല്‍ ഏപ്രില്‍ 23 ന് പാലുകാച്ചല്‍ ചടങ്ങു നടന്ന വീട്ടിലെ വ്യക്തി പോസിറ്റീവായി. ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണം.
മുട്ടില്‍ മാണ്ടാട് പന്നിക്കുഴി 30 ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത ഒരു വ്യക്തിയും പോസിറ്റീവാണ്. കല്‍പ്പറ്റ സിന്ദുര്‍ ടെക്സ്‌റ്റൈല്‍സിലെ 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കല്ലൂര്‍ കോര്‍പറേറ്റീവ് ബാങ്ക് ജീവനക്കാര്‍ക്കും ബാങ്കില്‍ സന്ദര്‍ശനം നടത്തിയ വ്യക്തികള്‍ക്കും ഇടയില്‍ കേസുകള്‍ വരുന്നുണ്ട്.
മേയ് 3 വരെ ജോലിക്കെത്തിയ ബത്തേരി ഗ്രീന്‍വേ ഇവെന്റ്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ജീവനക്കാരന്‍, പൊഴുതന എച്ച്.എം.എല്‍ എസ്റ്റേറ്റ് ജീവനക്കാരന്‍, ഏപ്രില്‍ 30 വരെ ജോലിക്കെത്തിയ അരപ്പറ്റ എച്ച്.എം.എല്‍ ജീവനക്കാരന്‍, വടുവന്‍ച്ചാല്‍ എസ്.ബി.ഐ ജീവനക്കാരന്‍, ചുണ്ടേല്‍ ഫാമിലി ഫാന്‍സി ആന്‍ഡ് ഫുട്വെയര്‍ ഷോപ്പ് ജീവനക്കാരന്‍, ആറാം മൈല്‍ കുണ്ടാല പാല്‍ സൊസൈറ്റി ജീവനക്കാരന്‍, നെന്മേനി ചെമ്പക്കര കോളനി നടന്ന കല്യാണത്തില്‍ പങ്കെടുത്ത വ്യക്തി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തിലായവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.