കുട്ടിക്കൊരു വീട് പദ്ധതി ആരംഭിച്ചു.

0

 

കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി മാനന്തവാടി തോണിച്ചാലില്‍ നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും നിര്‍മ്മാണ കമ്മറ്റിയുടെ ചെയര്‍മാനുമായ ജസ്റ്റിന്‍ ബേബിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സി.ഐ. ടി. യു ജില്ലാ ട്രെഷറര്‍ പി. ഗഗാറിന്‍ തറക്കല്ലിട്ടു. മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് തോണിച്ചാലില്‍ വീട് നിര്‍മ്മിക്കുന്നത്.

വീട് നവംബര്‍ 1 ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറും .സംസ്ഥാനത്ത് 14 ജില്ലകളിലും കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി വീട് നിര്‍മ്മിക്കുന്നുണ്ട്. തറകല്ലിടല്‍ ചടങ്ങില്‍ കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.എ.ദേവകി, നിര്‍മ്മാണ കമ്മറ്റി വൈസ് ചെയര്‍മാന്‍ കെ.മുരളീധരന്‍ ജില്ലാ ജോ. സെക്രട്ടറി കെ.എ.മുഹമ്മദലി, ജില്ലാ വൈസ് പ്രസിഡണ്ട് കെ.ബി.സിമില്‍ ഉപജില്ല സെക്രട്ടറി കെ.അനൂപ് കുമാര്‍, ഉപജില്ല ട്രെഷറര്‍ എ.എം.ബെന്നി, എന്‍.ജെ.ജോണ്‍ എന്നിവര്‍ പങ്കെടുത്തു.യോഗത്തില്‍ ജില്ലാ സെക്രട്ടറി വില്‍സണ്‍ തോമസ് സ്വാഗതവും നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ എ.ഇ.സതീഷ് ബാബു നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!