നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും 

0

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം.27 മുതല്‍ പുല്‍പ്പള്ളി പൂര്‍ണ്ണമായി അടച്ചതിനു പിന്നാലെ മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളും ബത്തേരി നഗരസഭയും അടച്ചു. എന്നാല്‍ രോഗ വ്യാപനം വര്‍ധിക്കുന്നതും നാളെ മുതല്‍ 9 വരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാകുന്നതും കണക്കിലെടുത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് പുല്‍പ്പള്ളി പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

പുല്‍പ്പള്ളി ഒരാഴ്ച്ച അടച്ചിട്ടതിന്റെ ഫലംകണ്ടു തുടങ്ങിയെന്ന വിലയിരുത്തലിലാണ് പഞ്ചായത്ത്.ആരോഗ്യ വകുപ്പിന്റെ ശുപാര്‍ശ പ്രകാരം പ്രദേശത്തെ കണ്ടയന്‍മെന്റ് മേഖലയാക്കിയാല്‍ അത് അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കും. മുള്ളന്‍കൊല്ലിയില്‍ 285 പേര്‍ നിലവില്‍ ചികല്‍സയില്‍ ഉള്ളതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. പെരിക്കല്ലൂര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ 27 കിടക്കയിലും ആളുകളുണ്ട്. കാപ്പി സെറ്റിലും മുള്ളന്‍കൊല്ലിയിലും കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.കബനിയിലെതോണിക്കടത്തിനും ആളുകള്‍ നുഴഞ്ഞു കയറുന്നതിനും വിലക്കുണ്ട്.പുഴയില്‍ വെള്ളം കുറഞ്ഞതിനാല്‍ പല ഭാഗത്ത് കൂടിയും നടന്ന് കയറാം. ബൈരക്കുപ്പ പഞ്ചായത്തിലെ വിവിധ മദ്യവില്‍പന കേന്ദ്രങ്ങള്‍ സജീവമായതിനാല്‍ അവിടേക്ക് പോകുന്നവരും ധാരാളമുണ്ട് .പൂതാടിയില്‍  ഇന്നലെ പരിശോധന നടത്താത്തതിനാല്‍ കൂടുതല്‍ രോഗികളുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പഞ്ചായത്തില്‍ പലയിടത്തുള്ള രോഗികളുടെ സമ്പര്‍ക്കത്തിലുള്ളവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും പരിശോധന കഴിയുന്ന മുറക്ക് മാത്രമേ രോഗ വ്യാപന നിരക്ക് അറിയാനാകു.പഞ്ചായത്ത് പൂര്‍ണ്ണമായി അടച്ച് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!