കോവിഡ് പ്രതിരോധം ജാഗ്രത കൈവിടരുത്

0

കോവിഡ് പ്രതിരോധം ജാഗ്രത കൈവിടരുത്

ജില്ലയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ആഴ്ചയില്‍ ടി പി ആര്‍ നിരക്ക് ചെറിയ തോതില്‍ താഴ്ന്നിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു.നിലവില്‍ പൂതാടി ,പൊഴുതന ,കണിയാമ്പറ്റ ,അമ്പലവയല്‍ ,പുല്‍പള്ളി ,തിരുനെല്ലി ,മുള്ളന്‍ കൊല്ലി ,നെന്മേനി ,ബത്തേരി എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഴുവനായും കണ്ടൈന്‍മെന്റ് സോണുകളാണ് .265 വാര്‍ഡുകളില്‍ 251 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണാണ് .ബാക്കി മൈക്രോ കണ്ടൈന്‍മെന്റ് സോണാണ്.വരുന്ന രണ്ടാഴ്ച്ച ആളുകള്‍ പൂര്‍ണമായും പ്രതിരോധം കൈവിടാതെ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ വ്യക്തമാക്കി . നീലഗിരി അതിര്‍ത്തിയിലെ ടാസ്‌ക് മാസ്‌കുകള്‍ അടയ്ക്കാനുള്ള കത്ത് നീലഗിരി കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു .ഇഖ്റാ ആശുപത്രിയുടെ കീഴില്‍ 50 ബെഡുകള്‍ ഉള്ള കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍ തുറന്നു.10 ഐ സി യു ബെഡും 4 വെന്റിലേറ്ററും യൂണിറ്റുകളും ഇവിടെ സജ്ജമായിട്ടുണ്ട് .2 കോവിഡ് ഡയാലിസിസ് രോഗികളെ ചികില്‍സിക്കാനും സൗകര്യമുണ്ട് . 5 ദിവസം കഴിഞ്ഞിട്ടും ഒരു തരത്തിലുള്ള ലക്ഷണങ്ങള്‍ കാണാത്തവര്‍ക്ക് വീടുകളിലേക്ക് പോകാം . ജില്ലയില്‍ അഞ്ച് യൂണിറ്റ് ഓക്സിജന്‍ പോര്‍ട്ടലുകള്‍ തുടങ്ങാന്‍ നടപടിയായി .കൂടാതെ ഒന്നര ലക്ഷത്തിന്റെ ഓക്സിജന്‍ സിലിണ്ടര്‍ ജില്ലയില്‍ എത്തിയിട്ടുണ്ട് .വൈകാതെ 2 സിലിണ്ടറുകള്‍ കൂടി എത്തുമെന്ന് കളക്ടര്‍ അറിയിച്ചു .14 ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത് .ഇതില്‍ 8 എണ്ണം ട്രൈബല്‍ കോളനികളാണ്. നിലവില്‍ 2059 പോസിറ്റീവ് കേസുകളാണ് കോളനികളില്‍ ഉള്ളത് .1469 പേര്‍ രോഗമുക്തരായി. 567 പേര്‍ ചികിത്സയിലുമുണ്ട് .വരും ദിവസങ്ങളില്‍ കനത്ത ജാഗ്രത പാലിക്കണമെന്നും . കല്യാണം ,മറ്റ് ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിക്കണമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി .പോലീസ് നീരീക്ഷണം ശക്തമാക്കുമെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു .

Leave A Reply

Your email address will not be published.

error: Content is protected !!