മാനന്തവാടി നഗരസഭയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണങ്ങള്‍ നടപ്പാക്കാനും അടിയന്തര സാഹചര്യം വന്നാല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പാക്കാനും സര്‍വ്വകക്ഷി യോഗ തീരുമാനം
കൊവിഡ് അതിരൂക്ഷ സാഹചര്യം മാനന്തവാടി നഗരസഭയിലും സംജാതമാണെങ്കിലും തല്‍ക്കാലം മാനന്തവാടി അടച്ചിടണ്ട എന്ന തീരുമാനമാണ് ഇന്ന് മാനന്തവാടി നഗരസഭയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചത്.നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍ പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതോടൊപ്പം നഗരസഭയിലെ എല്ലാ ജനത്തിനും വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടി കൈകൊള്ളാനും തീരുമാനമായി. നിലവില്‍ വാക്‌സിനേഷന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ക്ക് പുറമെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി പരമാവധി വേഗത്തില്‍ വാക്‌സിനേഷന്‍ നടപടി ത്വരിതപ്പെടുത്തുന്നതിനും സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട് (ആ്യലേ) സര്‍വ്വകക്ഷി യോഗത്തില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ പി.വി.എസ് മൂസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മാര്‍ , മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ,രാഷ്ട്രീയ ഉദ്യോഗസ്ഥ വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.