കര്‍ശന പരിശോധനയുമായി മാനന്തവാടി പോലീസ്

0

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയുമായി മാനന്തവാടി പോലീസ്.നഗരത്തിലെ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഫുട്പാത്ത് വില്‍പ്പനയും മറ്റും നിയന്ത്രിച്ചു. കൂടാതെ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി കടകള്‍ക്ക് മുന്നില്‍ പ്രത്യേകം അടയാളങ്ങള്‍ രേഖപ്പെടുത്തുകയും വ്യാപാരസ്ഥാപനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനയും നടത്തുന്നുണ്ട് .യാത്രക്കാരും പൊതുജനവും മാസ്‌ക് ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട.

നിലവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അഞ്ചാമതാണ് മാനന്തവാടി അത് കൊണ്ട് തന്നെ രോഗവ്യാപനം തടയുക എന്ന ലക്ഷ്യതോടെയാണ് പോലീസ് മാനന്തവാടിയിലെ കടകളിലടക്കം പരിശോധന കര്‍ശനമാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!