കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപെടുന്ന ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നാവശ്യം ഉയരുന്നു. ജില്ലയിലെ 56 ഓളം ക്ഷീരോല്‍പാദക സംഘങ്ങളില്‍ പാല്‍ അളന്നുന്നതിനു മറ്റും നൂറ്കണക്കിന് തൊഴിലാളികളാണുള്ളത്. ഇതിലേറെയും യുവതി യുവാക്കളായതിനാല്‍ പ്രതിരോധ കുത്തിവെപ്പിനുള്ള അവസരം ലഭിച്ചിട്ടില്ല. പുലര്‍ച്ചെ 5.30 മുതല്‍ കണ്ടയ്ന്‍മെന്റ് സോണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പാല്‍ ശേഖരിക്കാനെത്തുന്ന ജീവനക്കാരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
പല പ്രദേശങ്ങളിലും കോവിഡ് രോഗം ബാധിച്ചതു കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പാല്‍ അളക്കാന്‍ എത്തുന്നതും ജീവനക്കാരുടെ ഇടയില്‍ രോഗ ബാധ ഉണ്ടാക്കാന്‍ കാരണമാകുന്നു.രാവിലെയും വൈകിട്ടുമായി പാല്‍ അളക്കുന്ന ജീവനക്കാര്‍ നിരവധി ആളുകളുമായി അടുത്ത് ഇടപ്പെടുന്നതിനാല്‍ ഇവര്‍ക്ക് മുന്‍ഗണന ക്രമത്തില്‍ പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യ വകുപ്പ് കോ വിഡ് മുന്നണി പോരാളികള്‍ക്ക് നല്‍കുന്ന പരിഗണന നല്‍കി കോവിഡ് വാക്സിന്‍ നല്‍കാന്‍ തയ്യാറാകണമെന്നും പാല്‍ അളക്കുന്ന സെന്ററില്‍ കുട്ടികളും വയോധികരും ഉള്‍പടെ പാല്‍ അളക്കാന്‍ എത്തുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ ക്ഷീരോല്‍പാദക സംഘംത്തിലെ ജീവനക്കാര്‍ക്ക് കോ വിഡ് വാക്സിന്‍ നല്‍കണമെന്നും ആവശ്യമുയരുന്നു. ഇത് സംബന്ധിച്ച് ചണ്ണോത്ത് കൊല്ലി ക്ഷീരസംഘം പ്രസിഡന്റ് ജെ അഗസ്തി അധികൃതര്‍ക്ക് പരാതി നല്‍കി