സംസ്ഥാനത്തു കൂട്ട കോവിഡ് പരിശോധന നടത്തിയതിനാലും കേസുകള്‍ വളരെ കൂടിയതിനാലും റിസള്‍ട്ട് വരാന്‍ കാലതാമസം നേരിടിന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ടെസ്റ്റ് കൊടുത്തതിനു ശേഷം ഫലം വരുന്നത് വരെ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ഥിച്ചു.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന വ്യക്തികള്‍ അവര്‍ക്കു ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ,ഇല്ലെങ്കിലും നിരീക്ഷണത്തില്‍ പോകണം. 3 % മുതല്‍ 10 % വരെ ലക്ഷണം ഇല്ലാത്ത വ്യക്തികള്‍ക്കും അസുഖം മറ്റു വ്യക്തികളിലേക്കു പടര്‍ത്താന്‍ സാധിക്കും. കോവിഡ് മുക്തമായി ഡിസ്ചാര്‍ജ് ആയതിനു ശേഷം 7 ദിവസം കൂടി നന്നായി ശ്രദ്ധിക്കുകയും വിശ്രമിക്കുകയും അനാവശ്യ യാത്രകളും കഠിനമായ ജോലികളും ഒഴിവാക്കുകയും ചെയ്യണം.