നൂല്‍പ്പുഴ മുക്കുത്തിക്കുന്നില്‍ വീടിനുമുന്നില്‍ നിറുത്തിയിട്ട ഓട്ടോറിക്ഷ കാട്ടാന തകര്‍ത്തു. മുക്കുത്തികുന്ന് ചെമ്മനംകുന്നേല്‍ ബാബുവിന്റെ ഓട്ടോറിക്ഷയാണ് ഇന്നുപുലര്‍്ച്ചെ കാട്ടാന തകര്‍ത്തത്.നൂല്‍പ്പുഴ മുക്കുത്തികുന്നില്‍ വാഹനങ്ങള്‍ക്കുനേരെ കാട്ടാന ആക്രമണം തുടര്‍ക്കഥയാവുകയാണ്.
ഇന്ന് പുലര്‍ച്ചെ പ്രദേശവാസിയായ ചെമ്മനംകുന്നേല്‍ ബാബുവിന്റെ ഓട്ടോറിക്ഷയും കാട്ടാന ആക്രമിച്ചു കേടുവരുത്തി. പുലര്‍ച്ചെ മൂന്നുമണിയോടെ ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ഓട്ടോറിക്ഷ കുത്തിമറിച്ചിടുന്നതാണ് കണ്ടതെന്ന് ബാബു പറഞ്ഞു. പിന്നീട് വീടിനും കേടുപാടുകള്‍ വരുത്തിയ കാട്ടാന അല്‍പസമയത്തിനുശേഷം ഇരുളിലേക്ക് മറയുകയായിരുന്നു. ആഴ്ചകള്‍ക്കുമുമ്പ് വീടിനുമുമ്പ് നിറുത്തിയിട്ടിരുന്ന പ്രദേശവാസിയുടെ ബൈക്കും, ഷെഡ്ഡും കാട്ടാന ആക്രമിച്ച് കേടുപാടുകള്‍ വരുത്തിയിരുന്നു. പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.