ചെയര്‍ഫോര്‍ ക്രിസ്ത്യന്‍ സ്റ്റഡീസ് ബോര്‍ഡ് അംഗമായി ഡോ. ജോഷി മാത്യു നിയമിതനായി
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍ഫോര്‍ ക്രിസ്ത്യന്‍ സ്റ്റഡീസ് ബോര്‍ഡ് അംഗമായി ഡോ. ജോഷി മാത്യു നിയമിതനായി. മാനന്തവാടിരൂപത ചരിത്ര കമ്മിറ്റി അംഗവും പുല്‍പ്പള്ളി പഴശിരാജ കോളേജ് പ്രഫസറും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ ബോര്‍ഡ് ചെയര്‍മാനും പ്രമുഖ ചരിത്രകാരനു മാണിദ്ദേഹം. മുള്ളന്‍കൊല്ലി സുരഭിക്കവല പാലറയ്ക്കല്‍ മാത്യു മേരി ദമ്പതിയുടെ മകനാണ്. ഭാര്യ ബ്ലെസി പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്. മക്കള്‍: അല്‍ഫോന്‍സാ, മാത്യു, ഫെലിക്‌സ്.