രോഗതീവ്രത കുറഞ്ഞവരെ പരിശോധന ഇല്ലാതെ ഇനി ഡിസ്ചാര്‍ജ് ചെയ്യാം.ഇനി മുതല്‍ ഗുരുതര രോഗികള്‍ക്ക് മാത്രമേ ഡിസ്ചാര്‍ജിന് ആന്റിജന്‍ നെഗറ്റീവ് റിസള്‍ട്ട് നിര്‍ബന്ധമുള്ളു.
രോഗതീവ്രത കുറഞ്ഞവര്‍ക്ക് 72 മണിക്കൂര്‍ ലക്ഷണമുണ്ടായില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം. നേരിയ രോഗലക്ഷണമുള്ള ആളുകളെ ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാറ്റാമെന്നും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു.
ഗുരുതര രോഗികള്‍ക്ക് ലക്ഷണം തുടങ്ങി പതിനാലാം ദിവസം ആന്റിജന്‍ പരിശോധന നടത്തണം. പോസിറ്റീവാണെങ്കില്‍ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തണം.