തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി ഒരാഴ്ചകൂടി

0

നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി ഒരാഴ്ചകൂടി. അതേസമയം കൊവിഡ് രണ്ടാംതരംഗത്തില്‍ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളൊന്നും സജീവമല്ല. കൊവിഡ് പശ്ചാതലത്തില്‍ ജി്ല്ലിയിലെ മൂന്ന് മണ്ഡലങ്ങളിലും കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും കൗണ്ടിംഗും ഫലപ്രഖ്യാപനവും നടക്കുക.

നിയമസ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി ഒരാഴച മാത്രം ബാ്ക്കിനില്‍ക്കെ തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് എവിടെയും ചര്‍ച്ചകളൊന്നും കേള്‍ക്കാനില്ല. തെരഞ്ഞെടുപ്പ് കഴി്ഞ്ഞഉടനെ മുന്നണികള്‍ തങ്ങള്‍ക്ക് ലഭിക്കാവുന്ന വോട്ടുസംബന്ധിച്ച് കണക്കുകൂട്ടലുകള്‍ നടത്തിയിരിക്കോമ്പാണ് കൊവിഡ് രൂക്ഷമായത്. ഇതോടെ തെരഞ്ഞെടുപ്പ് ഫലസംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ നിന്നും മാറി എല്ലാവരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. നാടും നഗരവും ഇ്‌പ്പോള്‍ കൊവിഡ് ടെസ്റ്റിന്റെ വാക്‌സിനേഷന്റെയും തെരക്കിലാണ്. ഇതിനിടെ ദൃശ്യ അച്ചടി മാധ്യമങ്ങലും തെരഞ്ഞെടുപ്പ് വാര്‍്ത്തകളില്‍ നിന്നും കൊവിഡ് വാര്‍ത്തകളിലേക്ക് തിരിയുകയും ചെയ്തു. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അടുത്തെത്തിയിട്ടും ഈ ചര്‍ച്ചകളിലേക്ക് ആരും ഇതുവരെ എത്തിയിട്ടില്ല. വരുന്ന ദിവസങ്ങളില്‍ കൊവിഡിനൊപ്പംതന്നെ തെരഞ്ഞെടുപ്പ് ചര്‍്ച്ചയും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!