photo :deccanherald
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് സന്ദര്‍ശന സമയത്തില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെതാണ് തീരുമാനം.
പുതിയ തീരുമാനമനുസരിച്ച് ഒന്നുമുതല്‍ അഞ്ചുവരെ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പര്‍ ഉടമകള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് സമയം. 6 മുതല്‍ പൂജ്യം വരെ ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് ആറു വരെയും എത്താം. തിരക്കുമൂലം രാവിലെ എത്തിയവര്‍ക്ക് ഇടപാട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് 12.30 മുതല്‍ ഒന്നു വരെ സമയം നീട്ടി നല്‍കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇതായിരിക്കും സമയക്രമം. വായ്പയും മറ്റും ഇടപാടുകള്‍ക്കും ഈ സമയക്രമം ബാധകമല്ല. കണ്ടെയ്ന്‍മെന്റ് പോലുള്ള നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളില്‍ അതനുസരിച്ച് സമയത്തില്‍ മാറ്റം വരുത്തും