പരിശോധനകള്‍ കര്‍ശനമാക്കി മാനന്തവാടി നഗരസഭ

0

കൊവിഡ് രണ്ടാം തരംഗം പരിശോധനകള്‍ കര്‍ശനമാക്കി മാനന്തവാടി നഗരസഭ.നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചു.പരിശോധനകള്‍ തുടരുമെന്നും അതികൃതര്‍.കൊവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഊര്‍ജിതമാക്കിയിരുന്നു.

ഇന്ന് മുതല്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം.സജി മാധവന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍,മാര്‍ക്കറ്റ്, ബസ്സ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
ശുചീകരണ പ്രവര്‍ത്തികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം, തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുകയും കച്ചവട സ്ഥാപനങ്ങളിലും മറ്റും കൊവിഡ് ജാഗ്രതയുടെ ഭാഗമായി ബോധവല്‍കരണവുമാണ് നടത്തി വരുന്നത്. പരിശോധന സംഘത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സെപ്ക്ടര്‍മാരായ എസ്. അജിത്ത്, ബി.എസ്. രമ്യ തുടങ്ങിയവരും ഉണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!