പാചകവാതക സിലിണ്ടര്‍ വിതരണം നിലച്ചിട്ട് മൂന്നാഴ്ച

0

അമ്പലവയല്‍ ആയിരം കൊല്ലി ദേവിക്കുന്ന് ഭാഗങ്ങളിലാണ് മൂന്നാഴ്ചയായി എച്ച് പി പാചകവാതക സിലിണ്ടര്‍ വിതരണം നിലച്ചത്. ഈസ്റ്റര്‍ വിഷു റംസാന്‍ നാളുകളില്‍ ഗ്യാസില്ലാതെ വലഞ്ഞ് നാട്ടുകാര്‍.എല്ലാ ആഴ്ചകളിലും ബുക്ക് ചെയ്ത് സിലിണ്ടര്‍ റോഡുസൈഡില്‍ വെച്ച് കാത്തിരിക്കുന്നുണ്ടെങ്കിലും ഗ്യാസ് വിതരണ വാഹനം വരുന്നില്ല. സുല്‍ത്താന്‍ ബത്തേരിയിലെ എച്ച്പി ഏജന്‍സിയില്‍ ബന്ധപ്പെടുമ്പോള്‍ 17 കിലോമീറ്ററോളം ദൂരമുള്ള ചീരാല്‍ ഏജന്‍സിയില്‍ പോയെടുക്കാനാണ് അധികൃതര്‍ പറയുന്നത്. അധികൃതര്‍ ഇടപെട്ട് എത്രയും വേഗം പാചകവാതക സിലിണ്ടര്‍ വിതരണം സുഖമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!