ബാണാസുര ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു.
ഗ്രാമീണ ജനതയുടെ കലാകായിക മികവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നരോക്കടവില്‍ രൂപംകൊണ്ട ബാണാസുര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.നിതിന്‍ദാസ് തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.അനില്‍കുമാര്‍,ഗ്രാമ പഞ്ചായത്ത് അംഗം പി.എ.അസീസ്,ശാരദ അത്തിമറ്റം,ചാക്കോ വണ്ടന്‍കുഴി,സുരേഷ് നടുക്കുടി,കെ.ടി.സുരേഷ്‌കുമാര്‍,സജി കെ.വി,കെ.പ്രജീഷ്,വി.അക്ഷയ് തുടങ്ങിയവര്‍ സംസാരിച്ചു.ഉല്‍ഘാടനത്തോടനുബന്ധിച്ച് ഷട്ടില്‍ ബാഡ്മിന്റല്‍ ഫ്‌ളഡ്‌ലൈറ്റ് ടൂര്‍ണമെന്റും നടത്തി.