കത്തിച്ച കടക്ക് പകരം പുതിയകട
പനമരം പഞ്ചായത്ത് 8-ാം വാര്‍ഡ് പരിയാരത്ത് ചിടുക്കില്‍ പൂക്കോത്ത് സലീമിന്റെ ഏക ഉപജീവന മാര്‍ഗ്ഗമായ കടയാണ് മാര്‍ച്ച് 7-ാം തിയതി അര്‍ദ്ധരാത്രി സാമൂഹ്യ വിരുദ്ധര്‍ തീവച്ചു നശിപ്പിച്ചത്.കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനുമായി ബന്ധപ്പെട്ടാണ് തുടക്കം. ഒരു കുടുംബത്തിന്റെ മുഴുവന്‍ ജീവിതം വഴിമുട്ടിയ സന്ദര്‍ഭത്തില്‍ പ്രദേശവാസികളായ ഒരു കൂട്ടം സുമനസ്സുകള്‍ മുന്നിട്ടിറങ്ങി വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പൊതുജനങ്ങളില്‍ നിന്നും സഹായങ്ങള്‍ സ്വീകരിച്ച് നല്ല രീതിയിലുള്ള ഒരു കട നിര്‍മ്മിച്ചു നല്‍കി. കടയിലേക്കുള്ള സാധനങ്ങള്‍ ഏറിയ പങ്കും പനമരം ടൗണിലെ ചില കച്ചവടക്കാര്‍ നല്‍ക്കുകയായിരുന്നു.
കട കത്തിക്കുക വഴി ഒരു പ്രദേശമാകെ ഭീതിയിലാഴ്ത്തുകയും ഒരു കുടുംബത്തിന്റെ ഉപജീവന മാര്‍ഗ്ഗം ഇല്ലാതാക്കുകയും ചെയ്തിട്ട് ഒരു മാസത്തിലേറെയായെങ്കിലും പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് പ്രതികളെ പിടികൂടാത്തതില്‍ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്.പോലീസിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥക്കെതിരെ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.