കൊവിഡിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ പടക്കവിപണി ഇത്തവണ ഉണര്‍വിലേക്ക്. ബട്ടര്‍ഫ്ളൈ, ത്രീ സൗണ്ട്, ലവ്ലി കമ്പിത്തിരികള്‍ എന്നിവയാണ് ഇത്തവണത്തെ താരങ്ങള്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് കൂടുതല്‍ വ്യത്യസ്തമായ ഇനങ്ങള്‍ വിപണിയില്‍ ഇല്ലെങ്കിലും വിലക്കുറവ് പടക്കവിപണിയെ കരകയറ്റുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കച്ചവടം.
മുന്‍വര്‍ഷം കൊവിഡ് കാരണം സാരമായി ബാധിച്ച മേഖലയായിരുന്നു പടക്കവിപണി. വിഷുവിനോട് അനുബന്ധിച്ചായിരുന്നു ലോക്ക് ഡൗണ്‍ വന്നത്. ഇത് പടക്കവിപണിയെയും വ്യാപാരികളെയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. എന്നാല്‍ ഇത്തവണ ഏപ്രില്‍ ആദ്യംവാരം തന്നെ പടക്കവിപണി ഉണര്‍ന്നു കഴിഞ്ഞു. കൂടുതല്‍ ത്രീസൗണ്ട്, ലൗവ്‌ലി കമ്പിത്തിരികള്‍, ഒരടി പൊക്കത്തില്‍ പാറിനടന്നു മിന്നുന്ന ബട്ടര്‍ഫ്‌ളൈ, ടോര്‍ച്ച്, കളര്‍ സൗണ്ട് പൂക്കുറ്റികള്‍ എന്നിവയാണ് ഇത്തവണത്തെ പടക്ക വിപണിയിലെ താരങ്ങള്‍.ഇതിനുപുറമെ പൂക്കുറ്റി, നിലചക്രം, കമ്പിത്തിരികള്‍, പടക്കങ്ങള്‍ എന്നിവയും വിപണിയിലുണ്ട്. 20 ശതമാനം വരെ വിലക്കുറവിലാണ് ഇത്തവണ വില്‍പന നടത്തുന്നത്.