മാവോവാദി ഭീഷണിക്കിടെ കനത്തസുരക്ഷയില്‍ വനാന്തരവനാതിര്‍ത്തി ഗ്രാമങ്ങളില്‍ വോട്ടെടുപ്പ്.
വനാന്തരഗ്രാമങ്ങളായ കുറിച്യാട്,ചെട്ട്യാലത്തൂര്‍ എന്നിവിടങ്ങളിലും വനാതിര്‍ത്തി പ്രദേശങ്ങളായ മുത്തങ്ങ,തകരപ്പാടി എന്നിവിടങ്ങളിലും സി.ആര്‍.പി.എഫ്,തണ്ടര്‍ബോള്‍ട്ട് എന്നീ സേനകളുടെ സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.ഇതിനുപുറമെ തണ്ടര്‍ബോള്‍ട്ട് പട്രോളിംഗും ഉണ്ടായിരുന്നു.ബത്തേരി മേഖലയില്‍ നാല് കേന്ദ്രങ്ങളിലാണ് മാവോവാദി ഭീഷണിയെ തുടര്‍ന്ന് കേന്ദ്ര സേനയേയും തണ്ടര്‍ബോള്‍ട്ടിനെയും നിയോഗിച്ചത്.ഇവിടുത്തെ ബൂത്തുകളില്‍ പോളിംഗ് ശതമാനം ഉയരുകയും ചെയ്തു.