ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പൂന്തോട്ട നിര്‍മ്മാണം
മാനന്തവാടി ഫാദര്‍ ജി.കെ.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സൗന്ദര്യ വല്‍കരണ പരിപാടിയുടെ ഭാഗമായി പൂന്തോട്ടം വെച്ചു പിടിപ്പിച്ചു. എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പൂന്തോട്ട നിര്‍മ്മാണം. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.എ. മാത്യു ഉദ്ഘാടനം ചെയ്തു.. എന്‍.എസ്.എസ്. കോ-ഓഡിനേറ്റര്‍ പി.സി സന്തോഷ്, അധ്യാപകരായ ഷിന്‍സി സേവ്യാര്‍, എന്‍.എസ്. തുഷാര, ലിയ മാത്യു, രമ്യ എസ്, എന്‍.എസ്.എസ്. വളണ്ടിയര്‍മാരായ ആനന്ദ് കിഷോര്‍, വര്‍ഷ അരുണ്‍ തുടങ്ങിയവര്‍ പുന്തോട്ട നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.