പ്രകടനപത്രിക പൂര്‍ണമായും നടപ്പിലാക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരോഗ്യ വിദ്യാഭ്യാസ കാര്‍ഷിക ടൂറിസം മേഖലകള്‍ക്ക് മുഖ്യ പരിഗണന നല്‍കുമെന്ന് ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്നു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികള്‍ പൂര്‍ണമായും നടപ്പിലാക്കുമെന്നും സ്ഥാനാര്‍ത്ഥികള്‍ .
മെഡിക്കല്‍ കോളേജിന് ആദ്യ പ്രാധാന്യം നല്കി പൂര്‍ത്തിയാക്കുമെന്നും ആയുര്‍വേദ കോളേജ് ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു. കൂടാതെ കൂടുതല്‍ പാര മെഡിക്കല്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും വയനാട്ടില്‍ ലോകോളേജ് സ്ഥാപിക്കുമെന്നും അവര്‍ ഉറപ്പു നല്കി. സ്ഥാനാര്‍ത്ഥികളെ കൂടാതെ എഐസിസി നിരീക്ഷകന്‍ യു. ടി ഖാദര്‍, പി പി എ കരീം, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍, കല്‍പ്പറ്റ നിയോജക മണ്ഡലം നിരീക്ഷക വെറോണിക്ക, കാന്ത നായക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.