കൃഷിസംരക്ഷിക്കുന്നതിന്റെ ഭാഗമായി കൃഷിയിടത്തിനും ചുറ്റും കെട്ടിയ ഗ്രീന്‍ നെറ്റ് മോഷണം പോയതായി പരാതി. നൂല്‍പ്പുഴ വള്ളുവാടി ഇളംകുളത്തില്‍ സജുവിന്റെ കൃഷിയിടത്തിനും ചുറ്റും സ്ഥാപിച്ച ഗ്രീന്‍ നെറ്റാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം പോയത്. ഇതുസംബന്ധിച്ച് സ്ഥലമുടമ ബത്തേരി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വള്ളുവാടി ആനപന്തി വയലിലെ കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച ഗ്രീന്‍നെറ്റാണ് കഴഞ്ഞ ദിവസങ്ങളില്‍ മോഷണം പോയത്. 80 സെന്റ് വയലില്‍ കൃഷിയിറക്കിയ ചോളം, പയര്‍ എന്നീ കൃഷികളെ വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനാണ് സജു ഗ്രീന്‍നെറ്റ് ചുറ്റും കെട്ടിയത്. എന്നാല്‍ 26ന് രാത്രിയിലും, 28ന് രാത്രിയിലുമായാണ് നെറ്റ് മോഷണം പോയത്. ഇതുവഴി സാമ്പത്തിക നഷ്ടം സംഭവിച്ചതായും സജുവിന്റെ മകന്‍ എല്‍ദോ പറയുന്നു. ഇതുസംബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി പൊലിസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. ഗ്രീന്‍ നെറ്റ് വലിച്ചുകെട്ടുന്നതിന്നായി സ്ഥാപിച്ച കാലുകളും നശിപ്പിച്ചതായും ഇവര്‍ പറയുന്നു