കെട്ടിട നികുതി അദാലത്ത് : പെരുമാറ്റചട്ട ലംഘനമെന്ന് സൂചന 

0

മാനന്തവാടി നഗരസഭ കെട്ടിട നികുതി അദാലത്ത് ഭരണ സമിതി പുലിവാല് പിടിച്ചേക്കും.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നല്‍കിയ പരാതിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ അന്വേഷണം.പെരുമാറ്റചട്ട ലംഘനം നടന്നതായി   അന്വേഷണ റിപ്പോര്‍ട്ടെന്നും സൂചന.ചട്ട ലംഘനത്തിന് നടപടിയും വന്നേക്കും.

 

ഭരണ പ്രതിപക്ഷ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചതായിരുന്നു മാനന്തവാടി നഗരസഭയിലെ കെട്ടിട നികുതി വര്‍ദ്ധനവ്. കഴിഞ്ഞ സി.പി.എം നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് നികുതി വര്‍ദ്ധനവ് നടപാക്കിയതെന്ന് നിലവിലെ യു.ഡി.എഫ് ഭരണ സമിതി പറയുമ്പോള്‍ അതല്ല നിലവിലെ ഭരണ സമിതിയെന്നാണ് ഇപ്പോഴത്തെ പ്രതിപക്ഷമായ സി.പി.എം. പറയുന്നത്.സംഗതി എന്ത് തന്നെയായാലും നികുതി വര്‍ദ്ധനവ് വലിയ ഭാരമാണ് നഗരസഭയിലെ ആളുകള്‍ക്കും കച്ചവട കാര്‍ക്കും വരുത്തി വെച്ചത്. അങ്ങെനെയിരിക്കെയാണ് ഭരണ സമിതി പ്രശ്‌ന പരിഹാരത്തിനായി അദാലത്തും ഒപ്പം കച്ചവടകാരുടെ ക്യാമ്പും സംഘടിപ്പിച്ചത്. ഇത്തരം അദാലത്തുകള്‍ തിരെഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന് കാണിച്ച് നഗരസഭ ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ വിപിന്‍ വേണുഗോപാല്‍ കഴിഞ്ഞ ദിവസം സംസ്ഥാന തിരെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ അന്വോഷണം നടന്നു വരുന്നത്. കമ്മീഷന്‍ ഇതിനകം അന്വേഷണം നടത്തി കഴിഞ്ഞതായാണ് അറിയുന്നത്. അന്വോഷണത്തില്‍ പെരുമാറ്റചട്ട ലംഘനം നടന്നതായാണ് അറിയുന്നത്. ഇത് സംബദ്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അടുത്ത ദിവസം തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!