അജ്ഞാതര്‍  വാഴ വെട്ടി  നശിപ്പിച്ചതായി പരാതി

0

മാനന്തവാടി മുതിരേരി മോളേക്കുന്നേല്‍ ഷാജിയുടെ മുപ്പതോളം വാഴകളാണ് അജ്ഞാതര്‍ വെട്ടിനശിപ്പിച്ചത്. ഇവിടെ 600 വാഴകളാണ് ഷാജിക്ക് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ വാഴകള്‍ ചെരിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വെട്ടി നശിപ്പിച്ച കാര്യം ഷാജി അറിയുന്നത്. കുലച്ച വാഴകളാണ് അജ്ഞാതര്‍ വെട്ടി നശിപ്പിച്ചത്. സമീപത്തെ മറ്റ് കാര്‍ഷിക വിളകളൊന്നും നശിപ്പിച്ചിട്ടില്ല. സംഭവത്തില്‍ ഷാജി പോലീസില്‍ പരാതി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!