അവശ്യ സര്‍വീസായി വിജ്ഞാപനം ചെയ്ത വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നാളെ മുതല്‍ 30 വരെ അതത് മണ്ഡലത്തില്‍ സജ്ജീകരിച്ച പ്രത്യേക പോസ്റ്റല്‍ വോട്ടിങ് സെന്ററിലെത്തി പോസ്റ്റല്‍ വോട്ട് ചെയ്യാം. മാര്‍ച്ച് 17 നകം വരണാധികാരിക്ക് 12 ഡി ഫോറത്തില്‍ അപേക്ഷിച്ചിട്ടുളള ജീവനക്കാര്‍ക്കാണ് അവസരം. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയങ്ങളില്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പോസ്റ്റല്‍ വോട്ടിങ് സെന്ററില്‍ നേരിട്ട് ഹാജരായി വേണം വോട്ട് രേഖപ്പെടുത്താന്‍.
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളിലും, മാനന്തവാടി നിയോജക മണ്ഡലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് െ്രെടസം ഹാളിലും, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ദിവസം ഔദ്യോഗിക ഡ്യൂട്ടിയിലുള്ള ആരോഗ്യം, പോലീസ്, ഫയര്‍ഫോഴ്‌സ് , ജയില്‍, എക്‌സൈസ്, മില്‍മ , വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെ.എസ് ആര്‍.ടി സി, ട്രഷറി, വനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബി.എസ് എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍ ആന്റ് ടെലിഗ്രാഫ്, ഏവിയേഷന്‍, ഷിപ്പിംഗ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് കവറേജിനായി നിയോഗിക്കപ്പെട്ട മീഡിയ റിപ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കാണ് പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തിയത്.