പ്രത്യേക തപാല്‍ വോട്ടെടുപ്പ്: ജില്ലയില്‍ 240 പേര്‍ വോട്ട് ചെയ്തു

0

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആബ്‌സെന്റീസ് വോട്ടര്‍മാര്‍ക്കുളള പ്രത്യേക തപാല്‍ വോട്ടെടുപ്പില്‍ വെള്ളിയാഴ്ച്ച ജില്ലയില്‍ 240 പേര്‍ വോട്ട് രേഖപ്പെടുത്തി. 80 വയസ്സിന് മുകളില്‍ പ്രായമുള്ള 214 പേരും, ഭിന്നശേഷിക്കാരായ 26 പേരുമാണ് ആദ്യ ദിനത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം 80 വയസ്സിന് മുകളിലുളളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്ന, പോളിംഗ് ബൂത്തില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കാത്ത വോട്ടര്‍മാര്‍ക്കുളള (ആബ്‌സെന്റി വോട്ടര്‍മാര്‍) വോട്ടെടുപ്പാണ് വെള്ളിയാഴ്ച്ച മുതല്‍ ഏപ്രില്‍ ഒന്ന് വരെ നടക്കുന്നത്. മാര്‍ച്ച് 17 വരെയായിരുന്നു തപാല്‍ വോട്ടെടുപ്പിനുള്ള അപേക്ഷ സ്വീകരിച്ചത്.

ജില്ലയില്‍ 7382 പേരാണ് പ്രത്യേക തപാല്‍ വോട്ടെടുപ്പ് സംവിധാനത്തിലൂടെ സമ്മതിദാന അവകാശം ഉറപ്പാക്കിയത്. 80 വയസ്സിന് മുകളില്‍ പ്രായമുള്ള 6087 പേര്‍, ഭിന്നശേഷിക്കാര്‍ 1206, കോവിഡ് ബാധിതര്‍ 89 എന്നിങ്ങനെയാണ് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം. തപാല്‍ വോട്ടുകളുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലയില്‍ 113 പ്രത്യേക പോള്‍ ടീമുകളെയും നിയമിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡല ങ്ങളില്‍ 39 വീതവും കല്‍പ്പറ്റയില്‍ 35 ഉം പോളിങ് സംഘങ്ങളാണ് ഉളളത്.

പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഓഫീസര്‍ എന്നീ അഞ്ച് പേരടങ്ങുന്ന സംഘം സമ്മതിദായകരുടെ വീടുകളിലെത്തിയാണ് വോട്ടെടുപ്പ് നടത്തുന്നത്. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന ദിവസവും സമയവും അപേക്ഷകരെ ഫോണ്‍ മുഖേന മുന്‍കൂട്ടി അറിയിക്കും. സ്വകാര്യത ഉറപ്പാക്കി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും. വോട്ടെടുപ്പി നിടയില്‍ അനധികൃത ഇടപെടലുകള്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്ന തിനാണ് മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുള്ളത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ അതത് ദിവസം തന്നെ വരണാധികാരികള്‍ക്ക് കൈമാറും.

Leave A Reply

Your email address will not be published.

error: Content is protected !!